Local News
തുമാമ സൗഹൃദവേദി സൗഹൃദ ഇഫ്താര്‍ സംഘടിപ്പിച്ചു
ദോഹ.തുമാമ സൗഹൃദ വേദി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് വിവിധ മേഖലകളിലെ പ്രവാസി മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.അന്‍വര്‍ ശമീം അതിഥികളെ സ്വാഗതം ചെയ്തു. ഹബീബുര്‍റഹ് മാന്‍ കിഴിശേരി റമദാന് സദ്ദേശം നല്കി.വിമല്‍ വാസുദേവിന്റെ ‘അമൃതവാണി’ ആലാപനത്തിന് ശേഷം നികേഷ് കവിതാലാപനം നടത്തി. രതീഷ് , നിമിഷ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അബൂ അഹ്മദ് നേതൃത്വം നല്കിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് മുഷ്താഖ് കൊച്ചി സമ്മാനദാനം നിര്‍വഹിച്ചു. ഷിബു ഫിലിപ്പ്,അസീസ് മഞ്ഞിയില്‍ എന്നിവര്‍ അംശസകള്‍ അര്‍പ്പിച്ച പരിപാടിയില്‍ നബീല്‍ പുത്തൂര്‍ സമാപനം നിര്‍വ്വഹിച്ചു. ലുഖ്മാന്, ഹാരിസ്, അസ് ലം, മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.