എക്‌സ്‌പോ 2023 ദോഹ മികച്ച പവലിയനുകളെ ആദരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഒക്ടോബര്‍ 2 മുതല്‍ ഖത്തറില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹ, എക്സ്പോയുടെ മാസങ്ങളിലുടനീളം അവരുടെ മികച്ച സംഭാവനകള്‍ക്കും പ്രയത്നങ്ങള്‍ക്കും അംഗീകാരമായി വിജയിച്ച പവലിയനുകളെ ആദരിച്ചു. ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്സ്പോസിഷന്‍സ് (ബിഐഇ), ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് (എഐപിഎച്ച്) എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് വിദഗ്ധരുടെ ജൂറിയാണ് വിജയികളായ പവലിയനുകള്‍ തിരഞ്ഞെടുത്തത്.
മികച്ച സ്വയം നിര്‍മ്മിത പവലിയനുള്ള അവാര്‍ഡ് യുഎഇ സ്വന്തമാക്കി. എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനായി റിപ്പബ്ലിക് ഓഫ് കൊറിയയേയും തിരഞ്ഞെടുത്തു. ഇടത്തരം പവലിയനുള്ള പുരസ്‌കാരം സെനഗലിനായിരുന്നു. മികച്ച ഇന്റീരിയര്‍ ഡിസൈനിങ്ങിനുള്ള സ്വര്‍ണ മെഡല്‍ ജപ്പാനും പ്രോഗ്രാമിംഗ് അവാര്‍ഡ് ഇറ്റലിക്കും സമ്മാനിച്ചു. ദോഹ എക്‌സ്‌പോയുടെ പ്രധാന തീം അവതരിപ്പിച്ച പവലിയനും അവാര്‍ഡ് സമ്മാനിച്ചു.
ചടങ്ങില്‍ മുനിസിപ്പാലിറ്റി മന്ത്രിയും എക്സ്പോ 2023 ദോഹ സംഘാടക സമിതി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യ, ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്സ്പോസിഷന്‍സ് പ്രസിഡന്റ് അലയിന്‍ ബര്‍ഗര്‍, HE Alain ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് പ്രസിഡന്റ് ലിയോനാര്‍ഡോ ക്യാപിറ്റാനോ തുടങ്ങിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.