കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി പഠന വകുപ്പും ഡച്ച് – അറബ് സംസ്‌കാരിക സംഘടനയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ദോഹ. സാംസ്‌കാരിക വിനിമയവും അറബി ഭാഷാ പരിപോഷണവും ജ്ഞാനവികസന സഹകരണവും ലക്ഷമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വേരുകളുള്ള ഡെന്‍മാര്‍ക്കിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഹംസ സമ യുമായി കാലിക്കറ്റ് യുണിവേഴ്‌സിറ്റി അറബി വിഭാഗം ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊ വൈസ്ചാന്‍സിലര്‍ പ്രൊഫസര്‍ നാസര്‍ , രജിസ്ട്രാര്‍ പ്രൊഫസര്‍ ഡോ സതീശന്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫസര്‍ പ്രധ്യുമ്‌നന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഭാഷാഡീനും അറബി പഠന വിഭാഗം തലവനുമായ ഡോ. എ ബി .മൊയ്തീന്‍ കുട്ടിയും ഹംസ സമ പ്രതിനിധിയും ഒപ്പുവച്ച കരാര്‍ രാജിസ്ട്രാറിനു കൈമാറി.
തുടര്‍ന്നു നടന്ന ചടങ്ങില്‍ ഹംസ സമയെ പ്രതിനിധീകരിച്ച് ഡോ. അബ്ദുല്‍ ലത്വീഫ് അബീദ്(മുന്‍ ടുണീഷ്യന്‍ വിദ്യാഭ്യാസ മന്ത്രി) , ഡോഫാത്തിമ ഇജ് ബാരിയ( പ്രസിഡന്റ് ഹംസ സമാ) പ്രൊഫസര്‍ ജോര്‍ജ് (ഇറ്റലി)ഡോ അഹമ്മദ് ശഹ്രി (സൗദി) ഡോ. മുഹമ്മദ് സ്വഫവി (ഡെപ്യൂട്ടി മിനിസ്റ്റര്‍ ആഫ്രിക്കന്‍ യൂണിയന്‍ ) ഡോഅബ്ദുല്‍ ഹമീദ് (കെയ്‌റോ) ഡോഹസ്ബുള്ള മഹ്ദി (പ്രോ വൈസ് ചാന്‍സിലര്‍ മോങ്കോ യൂണിവേഴ്‌സിറ്റി (ചാഡ്) ഡോ.ഈദ് അല്‍ജമാദി (ഷാര്‍ജ ) ഡോ മുഹമ്മദ് ഖി (തുര്‍ക്കി) ഡോ അബ്ദുസ്സലാം അമാനത്ത് ഫൈസി, ഡോ ശാഹിദ് ഡോ.സൈനുല്‍ ആബിദ് ഹുദവി, ഡോ അബ്ദുല്‍ മജീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡോ. അലിനൗഫല്‍ നന്ദി പറഞ്ഞു.