Local News

സ്വത്തം വിസ്മരിക്കുന്നതിനെതിരെ ആഹ്വാനവുമായി ഇസ് ലാഹി സെന്റര്‍ കമ്മ്യൂണിറ്റി ഇഫ്താര്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഒരുക്കിയ കമ്യൂണിറ്റി ഇഫ്താര്‍ വിരുന്ന് ഇന്ത്യന്‍ സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് വേറിട്ട അനുഭവമായി. ഏറെ പുണ്യമാക്കപ്പെട്ട റമദാനിന്റെ സവിശേഷ രാവുകളില്‍ മുഴുകിയിരിക്കുമ്പോഴും സ്വത്തം തൊട്ടുണര്‍ത്തുന്ന ചിന്തകള്‍ പങ്കു വെച്ചുകൊണ്ടാണ് ഇഫ്താര്‍ ഒരുക്കപ്പെട്ടത്. സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് ഉത്തരവാദിത്വത്തോടെ നിര്‍ണ്ണായകമായ തെരെഞ്ഞെടുപ്പ് വേളകള്‍ ക്രിയാത്മകമായി വിനിയോഗിക്കാന്‍ ആയിരങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ സാമൂഹ്യ സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ അണികളെ ജനാധിപത്യമൂല്യം സംരക്ഷിക്കാന്‍ ഉല്‍ബോധനവും, പ്രേരണയും നല്‍കണമെന്ന് ആതിഥേയമരുളിയ ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡണ്ട് സുബൈര്‍ വക്ര ആഹ്വാനം ചെയ്തു.

ഇസ് ലാഹി സെന്റര്‍ ലക്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി. അഞ്ചാം വെളിച്ചം സമ്മേളനം മുഖ്യ രക്ഷാധികാരിയും, യൂണിറ്റി ഖത്തര്‍ ട്രഷററുമായ കെ.മുഹമ്മദ് ഈസ്സ ഉല്‍ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെഎംസിസി സംസ്ഥന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് , ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവരിക്കല്‍ , ഐഎംസിസി ജനറല്‍ സെക്രട്ടറി ജാബിര്‍ പി.ന്‍െ.എം, കെ ഐ സി ജനറല്‍ സെക്രട്ടറി സകരിയ മാണിയൂര്‍ , മുനീര്‍ സലഫി – വെളിച്ചം ഖത്തര്‍ ,കെ.ടി. ഫൈസല്‍ സലഫി , ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഇസ് ലാഹി സെന്റര്‍ വിദ്യാര്‍ത്ഥി വിഭാഗമായ സി ഐ എസും ടി ഐ സിയും സംയുക്തമായി നടത്തിവരുന്ന ലേബര്‍ കേമ്പുകളിലെ ഇഫ്താര്‍ വിരുന്നൂട്ടല്‍ പ്രത്യേകം പ്രശംസിക്കപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഖത്തര്‍ മലയാളീസിനു വേണ്ടി സമാഹരിച്ച തുക പ്രതിനിധി മുഹമ്മദ് ഫാസിലിനു വിദ്യാര്‍ത്ഥി പ്രതിനിധികള്‍ കൈമാറി.

ഖത്തറില്‍ കഴിഞ്ഞ 44 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ അഞ്ചാം വെളിച്ചം സമ്മേളനത്തിന്റെ ഭാഗമായി 44 നിര്‍ധനരായ ആളുകള്‍ക്ക് ഉംറക്കായി അവസരമൊരുക്കുന്നു.

മുഹമ്മദ് ഉണ്ണി ഒളകര, എന്‍.കെ.എം.മുസ്തഫ ,ഇ.പി അബ്ദുറഹിമാന്‍ , നിഹാദ് അലി, സലീം നാലകത്ത് , മഷ്ഹൂദ് തിരുത്തിയാട് യൂണിറ്റി ഖത്തര്‍, ഡോ. മജീദ് കവരൊടി,ഡോ ജസീല്‍ അമേരിക്കല്‍ ഹോസ്പ്പിറ്റല്‍, ടിഎ ജെ.ഷൗക്കത്തലി ,ഉസ്മാന്‍ കല്ലന്‍, ഡോ ഷഫീഖ് താപ്പി , അജ്മല്‍ , ഷഫീഖ് , ഹാരിസ് പിടി ഫോക്കസ് ഖത്തര്‍, തുടങ്ങി നിരവധി പ്രമുഖര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

യാസറിന്റെ ഖിറാഅത്തോടെ ആരംഭിച്ച ഇഫ്താര്‍ സംഗമത്തിനു ഭാരവാഹികളായ ഹുസ്സൈന്‍ മുഹമ്മദ്, അക്ബര്‍ കാസിം, സികെ ശരീഫ്, അനീസ് നരിപ്പറ്റ, വഹാബ്, ഹനീഫ അയ്യമ്പള്ളി, ഡോ ഹാഹിയത്തുള്ള, അബ്ദുല്ല ഹുസൈന്‍ തുടങ്ങിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി . ഇസ് ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ പി.കെ സ്വാഗതവും നജീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് ലയിസ് കുനിയില്‍ അവതാരകനായിരുന്നു.

Related Articles

Back to top button
error: Content is protected !!