Local News

യുണീഖി ന്റെ റമദാന്‍ റിലീഫ് പദ്ധതി ‘ഖത്ര’ ശ്രദ്ധേയമായി

ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ യുണീഖിന്റെ റമദാന്‍ റിലീഫ് പദ്ധതി ‘ഖത്ര’ ശ്രദ്ധേയമായി.
ഖത്ര -സ്‌നേഹത്തിന്റയും, ആര്‍ദ്രതയുടെയും കുഞ്ഞു തുളി എന്ന പേരില്‍ തുടങ്ങിയ പദ്ധതി,സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരക്കാര്‍ക്കും, തൊഴിലാളികള്‍ക്കുമിടയില്‍ ഇഫ്താര്‍ കിറ്റുകളും, ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവര്‍ക്കായി ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.

ഈ വര്‍ഷത്തെ റമദാനില്‍ മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ 600 പേര്‍ക്ക് സഹായം ലഭിച്ചു. നമുക്കുള്ളതില്‍ നിന്നും സാധ്യമാകുന്ന ഒരു പങ്ക് ഏറ്റവും അര്‍ഹരായവര്‍ക് നല്‍കുക എന്ന സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയും, ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തങ്ങള്‍ക് പ്രചോദനമാകുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം .

ഖത്തറിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന യുണീഖ് അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് പദ്ധയുടെ വിജയത്തിന് കാരണമെന്ന് പ്രസിഡന്റ് ലുത്ഫി കലമ്പന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!