Breaking News
ഫിത്വര്‍ സകാത്ത് നല്‍കുവാന്‍ ആഹ്വാനം
ദോഹ: ഫിത്വര്‍ സകാത്ത് വ്യക്തികള്‍ക്ക് നിര്‍ബന്ധമായ ദാനമാണെന്നും പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പായി അത് നല്‍കണമെന്നും റമദാനിലെ അവസാന വെളളിയാഴ്ച ഖുതുബ നിര്‍വഹിച്ച ഇമാമുമാര്‍ ആവശ്യപ്പെട്ടു. നോമ്പുകാരന്റെ നോമ്പില്‍ സംഭവിച്ചേക്കാവുന്ന സ്വാഭാവിക വീഴ്ചകള്‍ക്കുള്ള പരിഹാരമായും പാവപ്പെട്ടവര്‍ക്കുള്ള ആഹാരമായും പ്രവാചകന്‍ നിശ്ചയിച്ച ഫിത്വര്‍ സകാത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്. അതില്‍ വീഴ്ച സംഭവിക്കാതിരിക്കുവാന്‍ ജാഗ്രത പാലിക്കണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സകാതുല്‍ ഫിത്വര്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ഒരാള്‍ക്ക് 15 റിയാലാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത്.