
Local News
അന്താരാഷ്ട്ര തൊഴിലാളി ദിനം സമുചിതമായി ആഘോഷിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍
ദോഹ. എല്ലാ വര്‍ഷവും മെയ് 1 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര തൊഴിലാളി ദിനം ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഗംഭീരമായി ആഘോഷിച്ചു. കുറഞ്ഞ വേതനം ലഭിക്കുന്ന ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിനായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഒരു മെഗാ-സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്തു.
ഈ സാംസ്‌കാരിക പരിപാടിയോട് പ്രതികരിച്ചതിന് ഐസിസിയുടെ പ്രസിഡന്റ് എ.പി. മണികണ്ഠന്‍ തൊഴിലാളി സമൂഹത്തിന് നന്ദി പറയുകയും ഐ.സി.സി ഏറ്റെടുക്കുന്ന വിവിധ സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു നന്ദിയും പറഞ്ഞു.
കമ്മ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിച്ച നിരവധി കലാപരിപാടികള്‍ കാണികളെ ഹരം കൊള്ളിച്ചു.