
കെഎംസിസി മലപ്പുറം തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം
ദോഹ : ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കെഎംസിസി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് ആവേശം പ്രവാസ മണ്ണിലും എന്ന തലകെട്ടില്‍ പ്രചരണ സമ്മേളനം സംഘടിപ്പിച്ചു. കെഎംസിസി തുമാമ്മ ഹാളില്‍ വെച്ചു ജില്ലാ അക്റ്റിംഗ് പ്രസിഡണ്ട് മെഹബൂബ് നാലകത്തിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി
കെഎംസിസി സംസ്ഥാന അക്റ്റിംഗ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ ഉല്‍ഘടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, അഷ്റഫ് നന്നമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു. കെഎംസിസി ട്രഷറര്‍ പിസ്എം ഹുസൈന്‍, സിദീഖ് വാഴക്കാട്, ആദം കുഞ്ഞി, ജപ്പാന്‍ സൈദലവി, ജില്ലാ ട്രഷറര്‍ റഫീഖ് പള്ളിയാളി തുടങ്ങിയ നേതാക്കള്‍ പ്രസീഡിയം അലങ്കരിച്ചു.
കെഎംസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും, സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയില്‍ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി , മജീദ് പുറത്തൂര്‍ , മുനീര്‍ പട്ടര്‍കടവ്, ഷംസീര്‍മാനു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി.