Local News

ഡോ. മോറന്‍ മാര്‍ അത്തനോഷിയസ് യോഹന്‍ മേത്രപോലിത്തയുടെ നിര്യാണത്തില്‍ ഫോട്ട അനുശോചിച്ചു

ദോഹ. ബിലിവേഴ്‌സ് ഈസ്റ്റ്ന്‍ ചര്‍ച്ചിന്റെ പരമാധ്യക്ഷനും, ആത്മിയ പ്രഭാഷകനുമായ മാര്‍ അത്തനോഷിയസ് യോഹന്‍ മേത്രപോലിത്തയുടെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ട) ഖത്തര്‍ ചാപ്റ്റര്‍ അനുശോചിച്ചു.

സാമൂഹിക സേവനരംഗത്തുള്ള തിരുമേനിയുടെ പ്രവര്‍ത്തനം മറ്റു മത മേലധ്യക്ഷന്മാരില്‍ നിന്നും വ്യതിരിക്തമായിരുന്നു. ആതുര സേവനരംഗത്തും, വിദ്യഭ്യസ, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും, സാധുക്കളായ ജനങ്ങള്‍ക്ക് സഹായം നല്‍കുന്ന കാര്യത്തിലും വളരെ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ച ജീവിതമായിരുന്നു യോഹന്‍ മെത്രാപോലിത്തയുടെതെന്ന് ഫോട്ടാ രക്ഷാധികാരി ഡോ. കെ. സി. ചാക്കോ തന്റെ അനുശോചന പ്രസംഗത്തില്‍ ചൂണ്ടികാട്ടി.

ഫോട്ടാ പ്രസിഡണ്ട് ജിജി ജോണിന്റെ അധ്യഷതയില്‍ നടന്ന അനുശോചന മീറ്റിംഗില്‍ സെക്രട്ടറി റജി കെ ബേബി സ്വാഗതവും, തോമസ് കുര്യന്‍ നെടുംത്തറയില്‍ നന്ദിയും പറഞ്ഞു.

കുരുവിള കെ ജോര്‍ജ്, റജി പി വരിഗിസ് എന്നിവര്‍ പ്രസംഗിച്ചു. അനീഷ് ജോര്‍ജ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. ലാളിത്യവും, ദയയും, സ്‌നേഹവും നിറഞ്ഞ ജീവിതമായിരുന്നു തിരുമേനിയുടെതെന്നും, അതു തിരുമേനിയോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ അനുഭവിച്ചിട്ടുണ്ടെന്നും തന്റെ അനുശോചന പ്രമേയത്തില്‍ ചൂണ്ടികാട്ടി.

ബിലിവേഴ്‌സ് ഈസ്റ്റ്ന്‍ ചര്‍ച്ച് പി.ആര്‍.ഓ യും, ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍കോളേജ് മാനേജരുമായ ഫാദര്‍. സിജോ പന്തപള്ളില്‍ ഓണ്‍ലൈനായി അനുശോചന മീറ്റിംഗില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!