Local News
മല്‍ഹാര്‍ 2024 സഫാരി ഗ്രൂപ്പ് ടൈറ്റില്‍ സ്‌പോണ്‍സര്‍
ദോഹ. ഡയസ്‌പോറ ഓഫ് മലപ്പുറം ( ഡോം ഖത്തര്‍) മലപ്പുറം ജില്ലാ പിറവി ദിനത്തോടനുബന്ധിച്ച് മൂന്നാം പെരുന്നാളിന് ഐസിസി അശോക ഹാളില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടി മല്‍ഹാര്‍ 2024 ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയി സഫാരി ഗ്രൂപ്പ് രംഗത്ത്.
സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്ട് ഡോം ഖത്തര്‍ ഭാരവാഹികളും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്.