
Local News
ഫോട്ട ഈസ്റ്റ്ര്‍, ഈദ്, വിഷു കുടുംബ സംഗമം നടത്തി
ദോഹ. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ട) ഈസ്റ്റ്ര്‍, ഈദ്, വിഷു കുടുംബ സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഹിലാലിലുള്ള മോഡേണ്‍ ആര്‍ട്‌സ് സെന്ററിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മീറ്റിംഗില്‍ ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു, രക്ഷാധികാരി ജോണ്‍ സി എബ്രഹാം മീറ്റിംഗ് ഉല്‍ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി റജി കെ ബേബി സ്വാഗതവും, അനീഷ് ജോര്‍ജ് മാത്യു നന്ദിയും പറഞ്ഞു. തോമസ് കുര്യന്‍ നെടുംത്തറയില്‍, കുരുവിള കെ ജോര്‍ജ്, വര്‍ഗിസ് മാത്യു, ജോര്‍ജ് തോമസ്, സല്‍വിന്‍ ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ഈ അടുത്തിടെ വിവാഹിതരായ, ഫോട്ട വിദ്യാര്‍ഥി വിഭാഗം അംഗമായിരുന്ന അക്‌സയേയും ഭര്‍ത്താവു സല്‍വിനെയും മീറ്റിംഗില്‍ ആദരിച്ചു.