കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കണം കുവാഖ് ജനറല്‍ ബോഡി യോഗം
ദോഹ : ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐ സി സി മുംബൈ ഹാളില്‍ നടന്നു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റിജിന്‍ പള്ളിയത്ത് സാമ്പത്തിക റിപ്പോര്‍ട്ടും യോഗത്തിന് മുമ്പാകെ അവതരിപിച്ചു. ഈ അടുത്ത നാളുകളില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം രതീഷ് മാത്രാടന്‍ അവതരിപ്പിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോള്‍’ പദവി അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കണം എന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിലൂടെ കൂടുതല്‍ സര്‍വീസുകളും ആരംഭിക്കാനും യാത്രാനിരക്കിന് ഒരു പരിധിവരെ കുറക്കാനും കഴിയും.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളെയും 2024- 26 വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ വിനോദ് വള്ളിക്കോല്‍ യോഗത്തിന് പരിചയപ്പെടുത്തി.
വാര്‍ഷിക യോഗത്തിനു വിനോദ് വള്ളിക്കോല്‍ സ്വാഗതവും സൂരജ് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു
2024-26 വര്‍ഷത്തേക്കുള്ള ഭരണസമിതി:
പ്രസിഡണ്ട് – മുഹമ്മദ് നൗഷാദ് അബു
വൈസ് പ്രസിഡണ്ട് – അബ്ദു പാപ്പിനിശ്ശേരി, അഞ്ജലി അനില്‍കുമാര്‍, മനോഹരന്‍ മയ്യില്‍, രാജേഷ് കരിങ്കല്‍കുഴി
ജനറല്‍ സെക്രട്ടറി – റിജിന്‍ പള്ളിയത്ത്
സെക്രട്ടറി – സൂരജ് രവീന്ദ്രന്‍,
ജോ. സെക്രട്ടറി – ഷമ്മാസ്, ദിനേശന്‍ പാലേരി
ട്രഷറര്‍- ആനന്ദജന്‍
കള്‍ച്ചറല്‍ സെക്രട്ടറി- തേജസ് നാരായണന്‍
ജോ. കള്‍ച്ചറല്‍ സെക്ര-ഗോപാലകൃഷ്ണന്‍
വെല്‍ഫയര്‍ സെക്രട്ടറി – അമിത്ത് രാമകൃഷ്ണന്‍
സ്‌പോര്‍ട്‌സ് സെക്രട്ടറി – മഹേഷ്.എ