Local News

എലിവേറ്റ് 360′ ഇന്റഗ്രേറ്റീങ് മൈന്‍ഡ്സ്

ഹഗ്ഗ് മെഡിക്കല്‍ സര്‍വിസസ്, മെന്റിവ് ഖത്തറുമായും എന്‍ വി ബി എസ്സുമായും സഹകരിച്ച് ഈ കഴിഞ്ഞ ശനിയാഴ്ച ( ജൂണ്‍ 8- 2024), ‘ എലിവേറ്റ് 360’ ഇന്റഗ്രേറ്റീങ് മൈന്‍ഡ്സ് എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി.

കെ.ജി 1 മുതല്‍ ഗ്രേഡ് 5 വരെയുള്ള കുട്ടികള്‍ക്കായി അവരുടെ മൊത്തത്തിലുള്ള വികാസത്തിനായി സമഗ്രമായ സമീപനമാണ് സംരംഭം ലക്ഷ്യം വെച്ചത് .
പരിപാടിക്കായി, കുട്ടികളെ അവരുടെ പ്രായമനുസരിച്ച്, മൂന്ന് ബാച്ചുകളായി തിരിച്ചിരുന്നു.

ടീം-ബില്‍ഡിംഗ് കഴിവുകള്‍, സര്‍ഗ്ഗാത്മക ചിന്തകള്‍, പ്രശ്നപരിഹാര കഴിവുകള്‍, വൈജ്ഞാനിക വികസനം, ശാരീരിക ക്ഷമത എന്നിവ വളര്‍ത്തിയെടുക്കുന്നതില്‍ ആയിരുന്നു പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിച്ചത്.

രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി മുഹമ്മദ് അസ് ലം (ചീഫ് കോര്‍ഡിനേറ്റര്‍, മെന്റീവ്‌സ് ഖത്തര്‍), അഫ്‌സല്‍ (ചീഫ് കോര്‍ഡിനേറ്റര്‍, എന്‍വിബിഎസ്), ബിന്ദു കരുണ്‍ (മാനേജിംഗ് ഡയറക്ടര്‍, ഹഗ് മെഡിക്കല്‍ സര്‍വീസസ്), റോഷ്‌ന അബ്ദുള്‍ ജലീല്‍ (മെഡിക്കല്‍ ഡയറക്ടര്‍, ഹഗ്) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഹഗ് മെഡിക്കല്‍ സര്‍വീസസ്, മെന്റീവ്‌സ് ഖത്തര്‍, എന്‍വിബിഎസ് എന്നീ ടീമുകള്‍ നടത്തിയ മൂന്ന് വ്യത്യസ്ത സെഷനുകളില്‍ ഓരോ ബാച്ച് കുട്ടികളായാണ് പങ്കെടുത്തത്.

കുട്ടികള്‍ക്കായുള്ള പരിപാടിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്കായുള്ള ലൈഫ് സ്‌കില്‍ ഇന്ററാക്ടീവ് സെഷന്‍ ഡോ.അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ നടന്നു.
പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മെന്റീവ്‌സ് സംഘടിപ്പിച്ച ചടുലമായ വടംവലിയോടെ പരിപാടികള്‍ സമാപിച്ചു.

മൂന്ന് ഗ്രൂപ്പുകളിലെയും 27 സന്നദ്ധ പ്രവര്‍ത്തകരുടെ പരിശ്രമം മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശംസ പിടിച്ചുപറ്റി.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ചലനാത്മകവും ആകര്‍ഷകവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന എലിവേറ്റ് 360ത്ഥ പ്രോഗ്രാം മികച്ച വിജയമായിരുന്നു എന്ന് പരിപാടിയില്‍ പങ്കെടുത്ത രക്ഷിതാക്കളും കുട്ടികളും അഭിപ്രായപ്പെട്ടു.

ഹഗ് മെഡിക്കല്‍ സര്‍വീസസ്, മെന്റീവ് ഖത്തര്‍ , എന്‍വിബിഎസ് എന്നിവയുടെ സഹകരിച്ചുള്ള ശ്രമങ്ങള്‍ ഓരോ കൂട്ടം കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശ്രദ്ധയും പരിഗണനയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി.
പങ്കെടുത്ത എല്ലാവരും ഇതൊരു അവിസ്മരണീയമായ അനുഭവമായെന്ന അഭിപ്രായം പങ്ക് വെച്ചു.

ഭാവിയിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!