Breaking News
ഖത്തറില്‍ വാരാന്ത്യത്തില്‍ കനത്ത ഉഷ്ണതരംഗത്തിന് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ കനത്ത ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ക്യുഎംഡിയുടെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച്, അറേബ്യന്‍ ഗള്‍ഫ് മേഖലയെ വാരാന്ത്യത്തില്‍ കനത്ത ഉഷ്ണതരംഗം ബാധിക്കും.
ഇന്ത്യയുടെ സീസണല്‍ ന്യൂനമര്‍ദത്തിന്റെ ആഴം കൂടുന്നതാണ് ഉഷ്ണതരംഗത്തിന് കാരണം, ഖത്തറില്‍ അതിന്റെ സ്വാധീനം വെള്ളിയാഴ്ചയാണ് അനുഭവപ്പെടാന്‍ സാധ്യത.
കാറ്റ് വടക്കുപടിഞ്ഞാറായി തെക്കുപടിഞ്ഞാറായി മാറുന്നതിനാല്‍ താപനില ഉയരും.
ഖത്തറിലെ ജനങ്ങളോട്, പ്രത്യേകിച്ച് പകല്‍സമയത്ത് ജാഗ്രത പാലിക്കാനും, താപനില ഉയരുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ തടയാന്‍ ഔട്ട്‌ഡോര്‍ പരിപാടികള്‍ ഒഴിവാക്കാനും ക്യുഎംഡി ആവശ്യപ്പെട്ടു.