മുഹമ്മദ് നജീം കള്‍ച്ചറല്‍ ഫോറം കൊല്ലം ജില്ല പ്രസിഡണ്ട്

ദോഹ. പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള കള്‍ച്ചറല്‍ ഫോറം കൊല്ലം ജില്ലാ പ്രസിഡണ്ടായി മുഹമ്മദ് നജീം കരുനാഗപ്പള്ളിയെ തെരഞ്ഞെടുത്തു. നിജാം അബ്ദുല്‍ അസീസ് ആണ് ജനറല്‍ സെക്രട്ടറി.
ഷിബു ഹംസ, മന്‍സൂര്‍ എം എച്ച്, സബീര്‍ അഞ്ചല്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും അഫ്സല് ഖാലിദ്, ഹഫീസ്, സഫര്‍ ഖാന്, ലിജിന്‍ രാജന് എന്നിവരെ സെക്രട്ടറിമാരായും ട്രഷററായി നിസാര്‍ അഞ്ചലിനെയും തെരഞ്ഞെടുത്തു.
അരുണ്‍ലാല്‍, നിയാസ് കൊല്ലം, അനസ് ചടയമംഗലം, ഷംനാദ് ഖാന്, അജാസ്, സുധീര്‍ മയ്യനാട്, ജാസിം കടയ്ക്കല്‍, ഷൈജു ഹംസ, രാജേഷ് കുണ്ടറ, ആസിഫ് നാസര്‍, നവാസ് തങ്ങള്‍, ഖദീജ പൂക്കുഞ്ഞ് എന്നിവരാണ് പുതിയ ജില്ലാക്കമ്മറ്റിയംഗങ്ങള്‍.
ജില്ലാ ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള ജില്ലാ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനസ് ജമാല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ ജില്ലാ പ്രസിഡണ്ട് ഷിബു ഹംസ, മുഹമ്മദ് നജീം തുടങ്ങിയവര്‍ സംസാരിച്ചു.