ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ പത്മശ്രി അഡ്വ: സി കെ മേനോന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ദോഹ. ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയും ജില്ലാകമ്മിറ്റികളും സംയുക്തമായി പത്മശ്രീ സി കെ മേനോന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
യശ:ശരീരനായ പത്മശ്രീ അഡ്വ സി കെ മേനോന്റെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ദോഹ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഡയനാമിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് അദ്ധ്യക്ഷത വഹിച്ചു.
ഒ ഐ സി സി ഇന്‍കാസ് മുന്‍ പ്രസിഡണ്ടും , പ്രീയദര്‍ശിനി പബ്‌ളിക്കേഷന്‍സ് ഖത്തര്‍ കോര്‍ഡിനേറ്ററുമായ ജോണ്‍ഗില്‍ബര്‍ട്ട് സി കെ മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
തികഞ്ഞ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസിയായ പത്മശ്രീ അഡ്വ സികെ മേനോന്‍ മഹാമനസ്‌കനായ മനുഷ്യസ്‌നേഹിയായിരുന്നു.
സമൂഹത്തിലെ അഗതികള്‍ക്കും , അശരണര്‍ക്കും എന്നും അത്താണിയായിരുന്നു മേനോന്‍ സാര്‍ എന്ന് എല്ലാവരാലും അഭിസംബോധന ചെയ്യുന്ന പത്മശ്രീ സി കെ മേനോന്റെ വേര്‍പാട് പ്രവാസ സമൂഹത്തിന് നികത്താനാവാത്ത നഷ്ടം തന്നെയാണ്.
സമ്പന്നതയിലും, പ്രശസ്തിയിലും തനിക്കും ചുറ്റും അതിരുകള്‍ തീര്‍ക്കാത്ത കുബേര, കുചേല വ്യത്യാസമില്ലാതെ ഏവര്‍ക്കും സമീപിക്കാവുന്ന മനുഷ്യസ്‌നേഹിയായിരുന്ന മേനോന്റ കാരുണ്യത്തിന്റെ കരസ്പര്‍ശം അനുഭവിച്ചവര്‍ അനേകായിരമാണ്.
സംഘടനാ രംഗത്ത് ഇന്‍കാസ് ഖത്തറിന്റ രൂപീകരണം മുതല്‍ മേനോന്‍ രക്ഷാധികരിയായിരുന്നപ്പോഴും, ഓ ഐ സി സി യുടെ ഗ്‌ളോബല്‍ ചെയര്‍മാനായിരുന്നപ്പോഴും, ആദ്യ ലോക കേരള സഭയില്‍ ഒരുമിച്ച് അംഗങ്ങളായിരുന്നപ്പോഴും അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നെന്നും, പ്രായോഗിക ജീവിതത്തില്‍ ഒരു പെതു പ്രവര്‍ത്തകന്‍ പഠിക്കേണ്ടതും പാലിക്കേണ്ടതുമായ ഒരു പിടി നല്ല കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞുവെന്നും ജോണ്‍ഗില്‍ബര്‍ട്ട് തന്റെ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
ഓ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ സ്വാഗതമാശംസിച്ചു.