Local News

മൈന്‍ഡ്ട്യൂണ്‍ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

ദോഹ: ലോക മാനസികാരോഗ്യ ദിനം മൈന്‍ഡ്ട്യൂണ്‍ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ 181-ാമത് മീറ്റിംഗില്‍ ആചരിച്ചു.
യോഗത്തില്‍ ടോസ്റ്റ്മാസ്റ്റര്‍ ഓഫ് ദി ഡേ ക്ലബ് മഷ്ഹൂദ് വി. സി. ”ഹിയര്‍ യുവര്‍ സോങ്” എന്ന തീമിനെ ആസ്പദമാക്കി മീറ്റിംഗ് നിയന്ത്രിച്ചു
ക്ലബ് സ്ഥാപക പ്രസിഡന്റ് കൂടിയായ അദ്ദേഹം ജോലിസ്ഥലത്തെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ,അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ ബോധവല്‍ക്കരണ പ്രതിജ്ഞ എടുത്തു.

വിവിധ വര്‍ണങ്ങളിലുള്ള മാനസികാരോഗ്യ സന്ദേശ പ്ലക്കാര്‍ഡുകള്‍ കൊണ്ട് അലങ്കരിച്ച മീറ്റിംഗ് റൂ ഒരു വേറിട്ട കാഴ്ച തന്നെ ആയിരുന്നു.

ഷമീര്‍ പി. എച്ച്, സയീദ് സല്‍മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അന്‍സാര്‍ അരിമ്പ്രയുടെ നേതൃത്വത്തിലുള്ള ടേബിള്‍ ടോപ്പിക്‌സ് സെഷനില്‍ ഡിടിഎം രാജേഷ് വി. സി., ബഷീര്‍ അഹമ്മദ്, അബ്ദുല്ല പൊയില്‍, മുനാസ്, ജാഫര്‍ മുറിച്ചാണ്ടി, ഷമീര്‍ എം. സി. എന്നിവര്‍ അഭിപ്രയങ്ങള്‍ പങ്കുവച്ചു.

പൊതുമുല്യകര്‍ത്താവ് സല്‍മാന്‍ ഹില്‍മിയും, മുത്തലിബും, മിത്ലാജും ചേര്‍ന്നാണ് മൂല്യനിര്‍ണയം നടത്തിയത്. രാജീവ് രാജു (ടൈമര്‍), ബഷീര്‍ അഹമ്മദ് (വ്യാകരണ പണ്ഡിതന്‍), ശ്യാം മോഹന്‍ (ശ്രോതാവ്), ഷമീര്‍ എം. സി. (അഹ് കൗണ്ടര്‍) എന്നിവര്‍ അവരുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

രാജീവ് രാജു സ്വഗതം പറഞ്ഞു. ക്ലബ് പ്രസിഡന്റ് ആയിഷ ഷഹീന അധ്യക്ഷവഹിച്ചു.

Related Articles

Back to top button
error: Content is protected !!