ഫിനാന്‍സ് ഫ്യൂഷന്‍ 2024 ഒക്ടോബര്‍ 26 ശനിയാഴ്ച
ദോഹ. കെഎംസിസി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കരിയര്‍ ആന്റ് പ്രൊഫഷണല്‍ വിംഗിന്റെ നേതൃത്വത്തില്‍ ഫിനാന്‍സ് ഫ്യൂഷന്‍ 2024 ഒക്ടോബര്‍ 26 ശനിയാഴ്ച വൈകിട്ട് 7 മുതല്‍ 10 വരെ നടക്കും. ഫിനാന്‍സ് പ്രൊഫഷനല്‍സിനായി സംഘടിപ്പിക്കുന്ന ഈ ഒത്തുചേരലില്‍ അക്കൗണ്ടിംഗ്, ഫിനാന്‍സ്, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, അക്കൗണ്ടിംഗ്, ഫിനാന്‍സ് ബിരുദധാരികള്‍, ചാര്‍ട്ടേഴ്സ് അക്കൗണ്ടന്റുമാര്‍, മറ്റു അക്കൗണ്ടിംഗ് പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം.
തുമാമയിലെ കെഎംസിസി ഹാളില്‍ നടക്കുന്ന പ്രോഗ്രാമില്‍ വൊഡാഫോണ്‍ ഖത്തര്‍ കോര്‍പ്പറേറ്റ് പെര്‍ഫോമന്‍സ് തലവനായ സല്‍മാന്‍ ബാവ ഫിനാന്‍സ് പ്രൊഫഷന്‍സ് ആന്റ് കരിയര്‍ ഇന്‍ ഡിജിറ്റല്‍ ഇറ എന്ന വിഷയത്തില്‍ സംവദിക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ https://forms.gle/FrjDVGLxjptxpNC58 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.