Local News
ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് ടീമിന്റെ സക്സസ് സെലിബ്രേഷന് ഇന്ന്

ദോഹ. ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് ടീം ഖത്തര്‍ ലുലുവിന്റെയും 974 ഇവന്റിന്റെയും 91.7 എഫ്.എം. റേഡിയോ സുനോയുടെയും സപ്പോര്‍ട്ടോടുകൂടി അഭിമാനപൂര്‍വ്വം നടത്തുന്ന മെഗാ സക്സസ് സെലിബ്രേഷന് ഇന്ന്
400ല്‍ പരം കലാകാരികളുടെ ഗംഭീരനൃത്തവിസ്മയം, നാടന്‍ പാട്ടിന്റെ താളത്തില്‍ കൈതോല ടീം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അണിയിച്ചൊരുക്കുന്നത്. വൈകുന്നേരം 5 മണി മുതല്‍ അബു സിദ്ര മാളില്‍ നടക്കുന്ന ആഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.