
Uncategorized
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 കാണാനെത്തുന്നവര്‍ക്ക് ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധം
ദോഹ. ഖത്തറില്‍ ഇന്നാരംഭിക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 കാണാനെത്തുന്നവര്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുവാന്‍ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമാണെന്ന് സംഘാടകര്‍.
ഔദ്യോഗിക ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 ആപ്പ് ഉപയോഗിച്ചാണ് ഡിജിറ്റല്‍ ടിക്കറ്റുകള്‍ ഹാജരാക്കേണ്ടത്.
സ്റ്റേഡിയം 974 ല്‍ കിക്ക്-ഓഫിന് 3 മണിക്കൂര്‍ മുമ്പും ലുസൈല്‍ സ്റ്റേഡിയത്തിലെ മത്സരത്തിന് 4 മണിക്കൂര്‍ മുമ്പും ഗേറ്റുകള്‍ തുറക്കും.
മത്സര കിക്ക്-ഓഫിന് മുമ്പായി, തത്സമയ പ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഒരു ശ്രേണി, എല്ലാ സ്റ്റേഡിയങ്ങള്‍ക്കും സമീപമുള്ള ഫാന്‍ സോണില്‍ അരങ്ങേറും.