Local NewsUncategorized
മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഐസിബിഎഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എന്റോള്‍ ചെയ്തവരുടെ അപേക്ഷാഫോറം ഐസിബിഎഫ് പ്രസിഡന്റിന് കൈമാറി
ദോഹ. മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഇന്‍ഷുറന്‍സ് കാമ്പയിന്റെ ഭാഗമായി ഐസിബിഎഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എന്റോള്‍ ചെയ്തവരുടെ അപേക്ഷാഫോറം ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവയ്ക്ക് ഔദ്യോഗികമായി കൈമാറി. കൈമാറ്റ ചടങ്ങുകള്‍ക്ക് ജനറല്‍ സെക്രട്ടറി ഷാജി പീവീസ്, വൈസ് പ്രസിഡന്റ് ഷാനഹാസ് എടോടി, ഭാരവാഹികളായ സിറാജ് പാലൂര്‍, റാസിക് കെ വി, സുനില്‍ എം കെ എന്നിവര്‍ നേതൃത്വം നല്‍കി.
ചടങ്ങില്‍ ഐസിബിഎഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു