Breaking News

2024 ലെ ആദ്യ എട്ട് മാസങ്ങളില്‍ രാജ്യത്ത് 62,163 പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

ദോഹ: 2024 ലെ ആദ്യ എട്ട് മാസങ്ങളില്‍ രാജ്യത്ത് മൊത്തം 62,163 പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക അടിത്തറയും ജനസംഖ്യയിലെ ക്രമാനുഗതമായ ഉയര്‍ച്ചയുമാണ് കാരണമായി പറയപ്പെടുന്നത്.
ഈ വര്‍ഷം ആദ്യ എട്ട് മാസങ്ങളില്‍ രാജ്യത്ത് മൊത്തം 62,163 പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു, 2023 ലെ ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 54,656 വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 13.7% വര്‍ധനയാണിത്.

നാഷണല്‍ പ്ലാനിംഗ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങളില്‍ 70 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്.

Related Articles

Back to top button
error: Content is protected !!