Local News
അന്‍വര്‍ ഹുസൈനും ഡോ. ഷീല ഫിലിപ്പിനും ത്വാഹ മുഹമ്മദിനും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈനും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ചര്‍ ഡോ. ഷീല ഫിലിപ്പിനും ഐബിപിസി പ്രസിഡണ്ട് ത്വാഹ മുഹമ്മദിനും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. റേഡിയോ മലയാളം ഓഫീസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്കാരമാണ് വിജയമന്ത്രങ്ങള്‍ .
ദോഹയില്‍ പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.