Local News
നവീകരിച്ച ദാര്‍ അല്‍ ഖുതുബ് അല്‍ ഖത്തരിയയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

ദോഹ: സമഗ്രമായ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ശേഷം നവീകരിച്ച ദാര്‍ അല്‍ ഖുതുബ് അല്‍ ഖത്തരിയയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി നിര്‍വഹിച്ചു.
സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. നിരവധി ഉന്നത ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.