Breaking News

വര്‍ക്കേഴ്‌സ് ഫണ്ട് ആന്‍ഡ് കെഎംസിസി മെഗാ ഇഫ്ത്താര്‍ മീറ്റ് നാളെ അല്‍ അറബ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍

ദോഹ: വര്‍ക്കേര്‍സ് സപ്പോര്‍ട്ട് & ഇന്‍ഷുറന്‍സ് ഫണ്ട് അതോറിറ്റി കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്ത്താര്‍ മീറ്റ് നാളെ (മാര്‍ച്ച് 20 ന് വ്യാഴാഴ്ച) അല്‍ അറബ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇന്‍ഡോര്‍ ഹാളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. പരിപാടിയില്‍ വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ഇന്‍ഷൂറന്‍സ് ഫണ്ട് അതോറിറ്റി പ്രതിനിധികള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിക്കും. വൈകീട്ട് നാല് മണിയോടെ ആരംഭിക്കുന്ന പരിപാടിയില്‍ കമ്യൂണിറ്റി ബോധവല്‍ക്കരണം, റമളാന്‍ സന്ദേശ പ്രഭാഷണം, അനുമോദന ചടങ്ങുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രാന്റ് ഇഫ്താര്‍ മീറ്റ് വിജയത്തിന് വേണ്ടി വിപുലമായ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. കെഎംസിസിയുടെ മുന്‍കാല വേദിയായ ചന്ദ്രിക റീഡേര്‍സ് ഫോറം പ്രഥമ പ്രസിഡണ്ടണ്ടും സാമുഹ്യ, സാംസ്‌കാരിക, വിദ്യഭ്യാസ പ്രവര്‍ത്തകനുമായ ഹാജി കെ.വി അബ്ദുള്ളക്കുട്ടി സാഹിബിന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എംപി ഷാഫി ഹാജി ഉത്ഘാടനം ചെയ്തു. ഉപദേശകസമിതി നേതാക്കളായ അബ്ദു നാസര്‍ നാച്ചി, എ വി അബൂബക്കര്‍ ഖാസിമി, സിവി ഖാലിദ് സംസാരിച്ചു. സലീം നാലകത്ത് സ്വാഗതവും പിഎസ്എം ഹുസ്സൈന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അന്‍വര്‍ ബാബു, ടി ടി കെ ബഷീര്‍, അബൂബക്കര്‍ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, അഷ്റഫ് ആറളം, അലി മുറയുര്‍, താഹിര്‍ താഹക്കുട്ടി, വിടിഎം സാദിഖ്, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ എംപി നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!