ഖത്തറില്‍ പത്ത് ലക്ഷത്തിലധികം പേര് രണ്ട് ഡോസ് വാക്സിനുമെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രായപൂര്‍ത്തിയായ പത്ത് ലക്ഷത്തിലധികം പേര് രണ്ട് ഡോസ് വാക്സിനുമെടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 16 വയസ്സിന് മീതെയുള്ള ജനസംഖ്യയുടെ 44 ശതമാനമാണിത്.
ഇതൊരു നാഴികകല്ലാണ് .ഡിസംബര്‍ 23 ന് ആരംഭിച്ച ദേശീയ വാക്സിനേഷന് പദ്ധതി ഊര്ജിതമായാണ് മുന്നോട്ടുപോകുന്നത്. നിത്യവും പതിനായിരക്കണക്കിനാളുകള്‍ വാക്സിനുകളെടുക്കുന്നുണ്ട്. മൊത്തം 2365647 ഡോസ് വാക്സിനുകളാണ് ഇത് വരെ നല്‍കിയത്. വാക്സിനേഷന് വിജയിപ്പിച്ച് രാജ്യം സാധാരണ നിലയിലേക്ക്് അതിവേഗം തിരിച്ചുവരുന്നതിനുള്ള തയ്യാറെടുപ്പിലാണ് . അതിനാല്‍ ഓരോരുത്തരും അവരവരുടെ ഊഴം വരുമ്പോള്‍ വാക്സിനെടുത്ത് ഈ ദൗത്യത്തിന്റെ ഭാഗമാകണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇപ്പോള്‍ 30 വയസും അതിനു മുകളിലുമുള്ളവര്‍ക്കാണ് വാക്സിന് നല്കി വരുന്നത്.
വാക്സിനെടുത്തവര്‍ക്ക് ക്വാറന്റൈന് ഇളവ് ഉള്‍പ്പടെയുള്ളള കൂടുതല്‍ സൗകര്യങ്ങളും സ്വാതന്ത്ര്യവുമാണ് അനുവദിക്കുന്നത്.
മൊത്തം ജനസംഖ്യയുടെ 80 മുതല്‍ 90 ശതമാനം പേരും വാക്സിനെടുക്കുന്നതോടെ രാജ്യത്ത് കാര്യങ്ങള്‍ സാധാരണ നിലയിലേക്ക്് മടങ്ങുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. കണിശമായ നിയന്ത്രണങ്ങളും പ്രോട്ടോക്കോളുകളും പാലിച്ച് കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിനുളള ശ്രമങ്ങളും വിജയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ മാസം 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.
നിയന്ത്രണം നീക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍ ഇളവ് ലഭിക്കുന്ന മേഖലയിലെ ജീവനക്കാര്‍ക്ക്് വാക്സിിനേഷന് നല്കുവാന് പ്രത്യേക സംവിധാനമാണ് മന്ത്രാലയം ഏര്‍പ്പെടുത്തിയത്. ഇതിലൂടെ 120000 തൊഴിലാളികള്‍ക്ക്് വാക്സിനേഷന് പൂര്‍ത്തിയാക്കി.