സൈബര്‍ തട്ടിപ്പുകളും വഞ്ചനകളും കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : വിവിധ ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ച ഓണ്‍ ലൈന്‍ വ്യാപാരം വ്യാപകമാകുന്നതിന്റ മറവില്‍ നടക്കുന്ന സൈബര്‍ തട്ടിപ്പുകളും വഞ്ചനകളും കരുതിയിരിക്കണമെന്ന കാമ്പയിനുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം രംഗത്ത്.
വിവിധ ഭാഷകളിലുള്ള ബോധവല്‍ക്കരണ ഫ്ളയറുകളുമായാണ് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. ഇംഗ്ളീഷ്, ഹിന്ദി, ഉറുദു, മലയാളം, തമിഴ് ഭാഷകളിലൊക്കെ പ്രത്യേകം ഫ്ളയറുകള്‍ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കാമ്പയിന് നടത്തുന്നത്.
ഒരു കാരണവശാലും ഒ.ടി.പി. നമ്പറുകള്‍ കൈമാറരുതെന്നും എന്തെങ്കിലും വിവരം കൈമാറുന്നതിന് മുമ്പ് വന്ന കോളിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ സൈബര്‍ സുരക്ഷ സംഘവുമായി ബന്ധപ്പെടണം. 66815757, 2347444 എന്നീ നമ്പറുകളിലോ [email protected] എന്ന വിലാസത്തിലോ വിവരമറിയിക്കാം.