നാളെ മുതല്‍ ഉരീദു സെല്‍ഫ് സര്‍വീസ് മെഷീനുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ പൂര്‍ണമായും പുതിയ നോട്ടുകളിലേക്ക് മാറാനൊരുങ്ങുന്നു. ജൂലൈ 1 വരെ രാജ്യത്ത് പഴയ നോട്ടുകള്‍ വിനിമയം നടത്താമെങ്കിലും ഉരീദു സെല്‍ഫ് സര്‍വീസ് മെഷീനുകളില്‍ ജൂണ്‍ 20 മുതല്‍ പഴയ ഖത്തര്‍ കറന്‍സി സ്വീകരിക്കില്ലെന്നാണറിയുന്നത്. ഇക്കാര്യമറിയിച്ച് ഉരീദു ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് സന്ദേശമയച്ചിട്ടുണ്ട്. ജൂണ്‍ 20 മുതല്‍ ഉരീദു സെല്‍ഫ് സര്‍വീസ് മെഷീനുകളില്‍ പുതിയ നോട്ടുകള്‍ മാത്രമേ സ്വീകരിക്കൂ എന്നാണ് അറിയിപ്പില്‍ പറയുന്നത്
2020 ഡിസംബര്‍ 18നാണ് ഖത്തര്‍ അഞ്ചാം സീരീസില്‍പ്പെട്ട പുതിയ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കിയത്. 2021 മാര്‍ച്ച് മുതല്‍ പഴയ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിച്ച് പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രായോഗിക കാരണങ്ങളാല്‍ പഴയ നോട്ടുകള്‍ ജൂലൈ 1 വരെ ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.