Uncategorized
കലാലയം സാംസ്‌കാരിക വേദി ഹിന്ദുസ്ഥാന്‍ ഹമാര എന്ന പേരില്‍ കലാശാല സംഘടിപ്പിച്ചു
അഫ്‌സല്‍ കിളയില്‍ : –
ദോഹ :ഇന്ത്യ രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കലാലയം സാംസ്‌കാരിക വേദി ഖത്വര്‍ ഹിന്ദുസ്ഥാന്‍ ഹമാര എന്ന പേരില്‍ കലാശാല സംഘടിപ്പിച്ചു. ഓഗസ്റ്റ് 13 വെള്ളിയാഴ്ച 2.00ന് സൂമില്‍ നടന്ന സംഗമം ആര്‍.എസ്.സി ട്രെയിനിങ് കണ്‍വീനര്‍ ശംസുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു.
സംഗമത്തില്‍ ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: എം. നിസാര്‍, ഇന്ത്യ ചരിത്ര ചിന്തകള്‍, എന്ന വിഷയത്തില്‍ സംവദിച്ചു.
കലാലയം സമിതി അംഗം മുഹമ്മദ് ബഷീര്‍ വടക്കേക്കാട് സ്വാഗതവും, ആര്‍.എസ്.സി ജനറല്‍ കണ്‍വീനര്‍ ഷഫീക് കണ്ണപുരം നന്ദിയും പറഞ്ഞു.