ഖത്തറില്‍ പൊതു സ്വകാര്യ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രത്യേക പോര്‍ട്ടലുമായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പൊതു സ്വകാര്യ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രത്യേക പോര്‍ട്ടലുമായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം. ഫറാസ്് എന്ന പുതിയ ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ടിലൂടെ നിക്ഷേപകര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുകയും വികസന പദ്ധതികളില്‍ പങ്കാളികളാക്കുകയുമാണ് ഉദ്ദേശിക്കുന്നതെന്ന് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഫറാസ് എന്നാല്‍ അവസരമെന്നാണ് അര്‍ഥം.
ഭക്ഷ്യ സുരക്ഷ, കായികം, ടൂറിസം, വ്യവസായം, മുനിസിപ്പല്‍ സേവനം തുടങ്ങിയ മേഖലകളിലാണ് പൊതു സ്വകാര്യ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നത്. പരിസ്ഥിതി , സുസ്ഥിര വികസനം, മാലിന്യ സംസ്‌കരണം, റീസൈക്‌ളിംഗ് മുതലായവയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കാണ് മന്‍ഗണന നല്‍കുക.
നിക്ഷേപമാഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. രാജ്യ പുരോഗതിയിലും വികസനത്തിലും സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ ലക്ഷ്യം വെക്കുന്ന ബ്രഹദ് പദ്ധതിയാണിത്.