
Uncategorized
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കൗണ്‍സുലര്‍ ക്യാമ്പ് നാളെ അല്‍ ഖോറില്‍
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : അല്‍ ഖോര്‍ ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന് സര്‍വീസുകള്‍ക്കായി ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കൗണ്‍സുലര്‍ ക്യാമ്പ് നാളെ അല്‍ ഖോറില്‍ നടക്കും. വെന്‍ച്വുറ ഗള്‍ഫ് ക്യാമ്പില്‍ രാവിലെ 10 മണി മുതല്‍ 12 മണിവരെയാണ് ക്യാമ്പ്.
കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഈ സേവനം പ്രയോജനപ്പെടുത്തുവാന്‍ എംബസി അല്‍ ഖോറിലെ ഇന്ത്യന്‍ തൊഴിലാളികളോടാവശ്യപ്പെട്ടു.