ടി.ജി.പി.എ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –
ഖത്തറിലെ താമസിക്കുന്ന താന്ന്യം ഗ്രാമ പഞ്ചായത്തലെ പ്രവാസികളുടെ കൂട്ടായ്മയായ ടി.ജി.പി.എ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. അംഗങ്ങളുടെ മക്കളില്‍ പത്ത്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി പ്രസിഡണ്ട് മുസ്തഫ മുള്ളൂര്‍ക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അഷ്റഫ് കുമ്മംകണ്ടത്ത് സ്വാഗതം ആശംസിച്ചു. ടി.ജി.പി.എ വൈസ് പ്രഡിഡന്റ് ഉണ്ണി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ സംഘടനയു
ടെയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദമാക്കുകയും, ഈ മാസം നാട്ടില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കായി നടങ്ങുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് നിര്‍ദ്ധനരായ 15 കുട്ടികള്‍ക്ക് പഠന സൗകര്യാര്‍ത്തം മൊബൈലുകള്‍ നല്‍കുന്നുണ്ടെന്ന് യോഗത്തെ അറിയിക്കുകയും യോഗത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഹബീബ് ചെമ്മാപ്പിള്ളി പരിപാടികള്‍ നിയന്ത്രിച്ചു.