Uncategorized

ഖത്തര്‍ ഇന്‍കാസ് പാലക്കാട് ഓണവിരുന്ന് സംഘടിപ്പിച്ചു

ദോഹ : ഖത്തര്‍ ഇന്‍കാസ് പാലക്കാട് ഓണ വിരുന്ന് സംഘടിപ്പിച്ചു. മോഡേണ്‍ ആര്‍്ട്‌സ് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ വിനോദ് വേലിക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുല്‍ മജീദ് അദ്യക്ഷദ വഹിച്ചു.

ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേരള സഭ മെമ്പര്‍ അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഷറഫ് ഉസ്മാന്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഇന്‍കാസ് ഖത്തര്‍ സീനിയര്‍ നേതാക്കളായ മണികണ്ഠന്‍, ഹൈദര്‍ ചുങ്കത്തറ, കെ.വി ബോബന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

മൊയ്ദീന്‍ ഷാ, നൗഫല്‍, സുനീഷ്, ഷാഫി, ദില്‍ഷാദ്, നിസാര്‍ പട്ടാമ്പി, ജിന്‍സ് ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിന് സെക്രട്ടറി ലത്തീഫ് കല്ലായി നന്ദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!