Uncategorized

ക്യൂമാസ് ഇന്റര്‍സ്‌ക്കൂള്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം എം.ഇ.എസ് സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : ഖത്തറിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക സംഘടനയായ ക്യൂമാസ് സംഘടിപ്പിച്ച ഇന്റര്‍സ്‌ക്കൂള്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ 40 പോയിന്റോടെ എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി

ക്ലാസ് 5 മുതല്‍ 8 വരെയുള്ള ജൂനിയര്‍ കാറ്റഗറിയിലും ക്ലാസ് 9 മുതല്‍ 12 വരെയുള്ള സീനിയര്‍ കാറ്റഗറിയിലുമായാണ് മത്സരങ്ങള്‍ നടന്നത്. പതിനൊന്നാം ക്ലാസിലെ മുഹമ്മദ് സുഫിയാന് സീനിയര്‍ കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും എട്ടാം ക്ലാസിലെ മുഹമ്മദ് പട്ടേലിന് ജൂനിയര്‍ കാറ്റഗറിയില്‍ മുന്നാം സ്ഥാനവും ലഭിച്ചു.

വിജയികളെ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ അഭിനന്ദിച്ചു.

Related Articles

Back to top button
error: Content is protected !!