Uncategorized
അഷ്‌റഫ് തൂണേരിയുടെ പിതാവ് നിര്യാതനായി
സ്വന്തം ലേഖകന്‍ : –
നാദാപുരം : ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരിയുടെ പിതാവ് ചെറുവത്ത് ആലിക്കുട്ടി നിര്യാതനായി. 72 വയസ്സായിരുന്നു. പരേതനായ ചെറുവത്ത് മഠത്തി അമ്മദ് ഹാജിയുടെയും നാദാപുരം കോമ്പി കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്.
നാദാപുരം തുണേരിയിലെ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവായിരുന്നു. അസുഖബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഓര്‍ക്കാട്ടേരി ചെട്ടിയാം വീട്ടില്‍ കുഞ്ഞാമിന, ഫാത്തിമ എന്നിവരാണ് ഭാര്യമാര്‍. പരേതനായ മുഹമ്മദലി സിറാജ്, മുഹമ്മദലി ഷിഹാബ്, സിദ്ദീഖുല്‍ അക്ബര്‍, എന്നിവരാണ് മറ്റുമക്കള്‍. സൗദമോള്‍ കാലിക്കടവ്, ഷബീബ കുറ്റ്യാടി, ഫര്‍സാനത്ത് തലശ്ശേരി എന്നിവര്‍ മരുമക്കളാണ്.
എണവള്ളൂര്‍ ജുമാമസ്ജിദില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കബറടക്കും.