Uncategorized

ഓര്‍മ്മയിലെ പ്രകാശ നിമിഷങ്ങള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി അന്തരിച്ച മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ്‌റും നിലമ്പൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ: വി വി പ്രകാശന്റെ നിര്യാണത്തില്‍ അനുശോചനയോഗം ചേര്‍ന്നു. കോവിഡ് കണക്കിലെടുത്ത് സൂം പ്‌ളാറ്റ്‌ഫോമിലാണ് അനുശോചനംയോഗം നടന്നത്

വളരെ ലളിത മായ ജീവിതം നയിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം എന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്ത പ്രമുഖര്‍ വിലയിരുത്തി.
ജനവിധി വരുന്നതിനു മൂന്നു ദിവസം മുമ്പാണ് ജന നായകന്‍ യാത്രയായത്. ഏകദേശം നാലു പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറ സാനിധ്യമായിരുന്ന, നേരും തെളിമയുമുള്ള സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനത്തി ന്റെ പ്രായോക്താവ് ആയിരുന്നപ്രിയ നേതാവിന്റെ അകാലവിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടം തന്നെയാണെന്ന് യോഗം വിലയിരുത്തി.

യോഗത്തില്‍ ഖത്തര്‍ ഇന്‍കാസിന്റെയും ഖത്തറിലെ വിവിധ സംഘടനകളുടെയും പ്രമുഖ വ്യക്തിത്വങ്ങളടക്കം 100 ഓളം പേര്‍ പങ്കെടുത്തു . ഹൈദര്‍ ചുങ്കത്തറ പരിപാടി നിയന്ത്രിച്ചു. യോഗത്തില്‍ അഷ്റഫ്വകയില്‍ അധ്യക്ഷത വഹിച്ചു. എ.വി. അഷ്റഫ് നന്നംമുക്ക് സ്വാഗതവും ബഷീര്‍ കുനിയില്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!