Breaking News
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഒക്ടോബര്‍ 1ന്
അഫ്സല് കിളയില്‍ : –
ദോഹ : ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് ഒക്ടോബര്‍ 1ന് സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 1ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് ക്യാമ്പ്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെഞ്ച്വര്‍ ഗള്‍ഫ് എഞ്ചിനിയറിംഗില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ട് & അറ്റസ്റ്റേഷന് സേവനങ്ങള്‍, തൊഴില്‍ ബോധവത്കരണവും തൊഴില്‍ പ്രശ്നങ്ങളും, 8 മണി മുതല്‍ ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് ഫോം പൂരിപ്പിക്കാനുളള സൗകര്യം എന്നിവ ക്യാമ്പില്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 33344365, 77867794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.