Uncategorized
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബീച്ച് ക്‌ളീനിംഗ് സംഘടിപ്പിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷമായ ആസാദീകാ അമൃതമഹോല്‍സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ബീച്ച് ക്‌ളീനിംഗ് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മഹാനായ പരിസ്ഥിതിവാദിയായ മഹാത്മാഗാന്ധിയുടെ ജന്മദിനവുമായി ഒത്തു വന്ന ബീച്ച് ക്‌ളീനിംഗ് രാഷ്ടട്ര പിതാവിനുള്ള പ്രായോഗികമായ ആദരാഞ്ജലികളായി.
ബലദിയയുമായി സഹകരിച്ച് ഖത്തറിലെ അല്‍ ഷമാല്‍ മുനിസിപ്പാലിറ്റിയിലെ ഫരിയ ബീച്ചിലാണ് ക്ലീനിംഗ് കാമ്പയിന്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ സമൂഹത്തിന്റെ സജീവമായ പങ്കാളിത്തം ഏകദേശം 4 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ക്‌ളീന്‍ ചെയ്യുവാന്‍ സഹായിച്ചതായി ഇന്ത്യന്‍ എംബസി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.