കോവിഡ് അപകട സാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍
ദോഹ : കോവിഡ് അപകട സാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍. നവംബര്‍ 15 ഉച്ചക്ക് 12 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. യു.എ.ഇ, തുര്‍ക്കി, ബ്രിട്ടണ്, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുതിയ പട്ടിക പ്രകാരം റെഡ് ലിസ്റ്റിലാണ്.
181 രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റിലുള്ളത്. റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 21 ആയി. ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാള്‍, പാകിസ്ഥാന്, ഫിലിപ്പെന്‍സ്, ശ്രീലങ്ക, സുഡാന്, സൗത്ത് സുഡാന് എന്നീ എക്സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഈപ്തിനെ കൂടി ഉള്‍പ്പെടുത്തി.
യു.എ.യില്‍ നിന്നും വിസിറ്റിംഗിനായി വരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാവും. അതേ സമയം ഖത്തര്‍ പൗരന്മാര്, ജി.സി.സി പൗരന്മാര്, ഖത്തര്‍ റെസിഡന്റ് വിസയുള്ളവര്‍ എന്നിവര്‍ ക്വാറന്റൈന് ആവശ്യമില്ല. യാത്രക്ക് മുമ്പും ശേഷവും പി.സി.ആര് ടെസ്റ്റ് നെഗറ്റീവായാല്‍ മതി.