Uncategorized

റേഡിയോ സുനോ സംഘത്തിന് ദുബൈ എക്‌സ്‌പോയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദുബൈ : നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഫ്‌ളൈ വിത്ത് ആര്‍.ജെസ് എന്ന പരിപാടിയുമായി ദുബൈ എക്‌സ്‌പോ 2020ലെത്തിയ റേഡിയോ സുനോ സംഘത്തിന് ഖത്തര്‍ പവലിയനില്‍ ഊഷ്മളമായ വരവേല്‍പ്പ്. ഖത്തര്‍ പവലിയന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ ബലൂഷിയും സംഘവും ചേര്‍ന്ന് റേഡിയോ സുനോ സംഘത്തെ വരവേറ്റു. റേഡിയോ സുനോ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീര്‍ അലി പരുവളളിയുമായി കൂടികാഴ്ച നടത്തി. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹം വഹിക്കുന്ന പങ്കിനെ മുഹമ്മദ് അല്‍ ബലൂഷി ശ്ലാഘിക്കുകയും ചെയ്തു. യു.എ.ഇയില്‍ നടക്കുന്ന എക്‌സ്‌പോ 2020 പവലിയന്‍ സന്ദര്‍ശിച്ച ഖത്തര്‍ സംഘത്തിന് മുഹമ്മദ് അല്‍ ബലൂഷിയും സംഘവും നന്ദി അറിയിച്ചു. എക്‌സ്‌പോ 2020യുടെ സ്മാരകമായ ബാഡ്ജ് എല്ലാ അംഗങ്ങള്‍ക്കും സമ്മാനിച്ച് കൊണ്ടാണ് കൂടിക്കാഴ്ച അവസാനിച്ചത്.

ഖത്തറിന്റെ സ്വപ്‌ന പദ്ധതികളെ പരിചയപ്പെടുത്തുന്ന ഖത്തര്‍ പവലിയന്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് റേഡിയോ സുനോ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീര്‍ അലിയും പ്രോഗ്രാം ഹെഡ് അപ്പൂണ്ണിയും പ്രതികരിച്ചു.

ഖത്തര്‍ വിഷന്‍ 2030 സസ്റ്റയിനബിലിറ്റിയും പാരിസ്ഥിതിക സൗഹൃദ വികസനത്തിന്റെയും പുതിയ മാതൃകകള്‍ സമ്മാനിക്കുന്ന ഖത്തര്‍ പവലിയന്‍ 2022 വേള്‍ഡ് കപ്പിന്റെയും ഖത്തറിന്റെ പുരോഗമന സങ്കല്‍പ്പങ്ങളുടെയും അനന്ത സാധ്യതകളാണ് തുറന്ന് വെക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഖത്തറിന്റെ പുരോഗതിയിലേക്കുള്ള കുതിപ്പിനെ അടയാളപ്പെടുത്തുന്ന അതി മനോഹരമായ കാഴ്ചകളാണ് ഖത്തര്‍ പവലിയനിലുള്ളത്.

ഏവന്‍സ് ട്രാവല്‍ & ടൂര്‍സും മീഡിയ പ്‌ളസും സംയുക്തമായാണ് ഫ്‌ളൈ വിത്ത് ആര്‍.ജെസ് പരിപാടി സംഘടിപ്പിക്കുന്നത്. റേഡിയോ സുനോ റേഡിയോ ഒലീവ് നെറ്റ്‌വര്‍ക്കിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാല് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടിയാണ് നടക്കുന്നത്. ദുബൈയിലെ വിസ്മയ കാഴ്ചകള്‍ കണ്ട് സംഘം നാളെ ദോഹയിലേക്ക് തിരിക്കും.

Related Articles

Back to top button
error: Content is protected !!