വിജ്ഞാനം വെളിച്ചമാണ് , മുപ്പത്തൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രമേയം പ്രഖ്യാപിച്ച് സംഘാടകര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ജനുവരി 13 മുതല്‍ 22 വരെ ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന മുപ്പത്തൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രമേയം വിജ്ഞാനം വെളിച്ചമാണ് എന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
അറിവിന്റെ വഴിയില്‍ പുസ്തകങ്ങളുടെ പങ്കും അറിവ് സമ്പാദിക്കേണ്ടതിന്റെ ആവശ്യകതയും അടയാളപ്പെടുത്തുന്ന വിശാലമായ മാനങ്ങളുള്ളതാണ് പ്രമേയം. ശരിയായ അറിവാര്ജിച്ച് അജ്ഞതയുടേയും അന്ധകാരത്തിന്റേയും ശക്തികളെ അതിജീവിക്കാനും സാംസ്കാരിക പ്രബുദ്ധരാകാനുമാണ് പ്രമേയം ആഹ്വാനം ചെയ്യുന്നത്.
ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴില്‍ ഖത്തര്‍ കള്‍ചര്‍ ആന്റ് ഹെറിറ്റേജ് ഈവന്റ്സാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പുസ്തകങ്ങളും പ്രസാധകരുമെത്തുന്ന മുപ്പത്തൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ ഗസ്റ്റ്് ഓഫ് ഹോണര്‍ അമേരിക്കയാണ് .