Archived Articles
കുവാഖ് സാഹിത്യ പുരസ്‌കാരം 2022 സൃഷ്ടികള്‍ ക്ഷണിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ നാടകരചനാ മത്സരം നടത്തുന്നു. ഇതുവരെ പ്രസിദ്ധീകരിക്കാത്തതും വേദിയില്‍ അവതരിപ്പിക്കാത്തതുമായ മൗലിക രചനക്കാണ് പുരസ്‌കാരം. പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡുമാണ് പുരസ്‌കാരമായി നല്‍കുക. ജി.സി.സി രാജ്യങ്ങളിലും കേരളത്തിലും താമസിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2022 ഫെബ്രുവരി 2 നു മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് രചനകള്‍ അയക്കേണ്ടത്. മത്സരത്തിന്റെ നിബന്ധനകള്‍ക്കായി 00974 50330864 എന്ന വാട്‌സാപ്പ് നമ്പറിലോ മുകളില്‍ കൊടുത്തിരിക്കുന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.