Archived Articles

പ്രവര്‍ത്തനക്ഷമമല്ലാത്ത കമ്പനികള്‍ കൊമേര്‍സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഖത്തര്‍ ചേമ്പര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത കമ്പനികള്‍ കൊമേര്‍സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഖത്തര്‍ ചേമ്പര്‍ ആവശ്യപ്പെട്ടു. നിയമപരമായി രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്യുന്നതുവരെ കമ്പനിക്ക് നിയമങ്ങള്‍ ബാധകമാകുമെന്നതിനാല്‍ സ്വദേശികളും വിദേശികളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഖത്തര്‍ ചേമ്പര്‍ ആവശ്യപ്പെട്ടു.

പൂര്‍ണമായും സ്വദേശി ഉടമയിലുള്ള കമ്പനികള്‍, സ്വദേശിയും വിദേശിയും പങ്കാളികളായ കമ്പനികള്‍, കഴിഞ്ഞ പത്ത് വര്‍ഷമായി കൊമേര്‍സ്യല്‍ രജിസ്‌ട്രേഷന്‍ പുതുക്കാത്ത കമ്പനികള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ ജനറല്‍ ടാക്‌സ് അതോറിറ്റിയെ ബന്ധപ്പെടാതെ തന്നെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് റദ്ദാക്കാം. എന്നാല്‍ വിദേശ പങ്കാളിയുമായി പ്രവര്‍ത്തിക്കുന്ന ഖത്തരി കമ്പനികളെ സംബന്ധിച്ചിടത്തോളം, വാണിജ്യ ലൈസന്‍സ് ഉണ്ടെങ്കില്‍, അവര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കണം, നികുതി ബാധ്യതകള്‍ ഉണ്ടെങ്കില്‍ അവ അടയ്ക്കുകയും ഇലക്ട്രോണിക് ടാക്‌സ് പോര്‍ട്ടല്‍ വഴി നികുതി ക്ലിയറന്‍സിന് അപേക്ഷ സമര്‍പ്പിക്കുകയും വേണം.

എന്നാല്‍ കാലഹരണപ്പെട്ട കൊമേര്‍സ്യല്‍ രജിസ്‌ട്രേഷനും വാണിജ്യ ലൈസന്‍സുമുള്ള കമ്പനികളുടെ വിഷയത്തില്‍ കമ്പനിയില്‍ ജോലിയില്ലെന്ന് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും സീല്‍ ചെയ്ത കവറില്‍ സ്റ്റേറ്റ്‌മെന്റ്് ഹാജറാക്കിയ ശേഷമാണ് റദ്ദാക്കല്‍ നടത്തുക.

Related Articles

Back to top button
error: Content is protected !!