Archived Articles
43 മില്യണ്‍ ഗാലണ്‍ മഴ വെള്ളം നീക്കം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ചയിലുണ്ടായ മഴയെ തുടര്‍ന്ന് 43 മില്യണ്‍ ഗാലണ്‍ മഴ വെള്ളം നീക്കം ചെയ്തതായി മുനിസിപ്പല്‍ മന്ത്രാലയത്തിന്റേയും പൊതുമരാമത്ത് അതോറിറ്റിയുടേയും സംയുക്ത മഴ അടിയന്തിര സമിതി അറിയിച്ചു.
മൊത്തം 676 പേരാണ് ഈ ഉദ്യമത്തില്‍ പങ്കെടുത്തതെന്നും 496 പമ്പുകളാണ് ഇതിനായി ഉപയോഗിച്ചതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മഴവെളളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 726 അപേക്ഷകള്‍ ലഭിക്കുകയും 140 മണിക്കൂര്‍ നിരന്തരമായി ജോലി ചെയ്ത് ദൗത്യം പൂര്‍ത്തീകരിക്കുകയും ചെയ്തതായി സംയുക്ത മഴ അടിയന്തിര സമിതി വ്യക്തമാക്കി.