Archived Articles
യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പായി വിമാനത്താവളത്തിലെത്തണം
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നും സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാരെ ഓര്‍മിപ്പിച്ചു.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, എയര്‍ സുവിധ പോലുള്ള ആപ്പുകള്‍ മുതലായവ പരിശോധിച്ച ശേഷമാണ് ബോര്‍ഡിംഗ് പാസുകള്‍ നല്‍കുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി കണിശമായ സുരക്ഷ മുന്ഡകരുതലുകളോടെയൊണ് എയര്‍പോര്‍ട്ട്് പ്രവര്‍ത്തിക്കുന്നത്.
പനി, വരണ്ട ചുമ, ശ്വാസതടസ്സം, മണമോ രുചിയോ കുറയല്‍, തുടങ്ങിയ ലണങ്ങളില് ഏതെങ്കിലും കാണിച്ചാല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.