Archived ArticlesUncategorized

2022 നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഖത്തറിലെ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 61.7 ശതമാനം വര്‍ധനവ്

അമാനുല്ല വടക്കാങ്ങര

ദോഹ: 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ മൊത്തം 6,857,758 വിമാന യാത്രക്കാരെത്തി, ഇത് 2021 ലെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 4,239,856 നെ അപേക്ഷിച്ച് 61.7% വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ തിങ്കളാഴ്ച പുറത്തുവിട്ട എയര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.

2021-ല്‍ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 32,557 വിമാനങ്ങളെ അപേക്ഷിച്ച് 43,600 ഫ്‌ളൈറ്റുകള്‍ ് ഇതേ കാലയളവില്‍ സര്‍വീസ് നടത്തി. ഈ രംഗത്ത് 33.9% വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു.

2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടന്ന ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വര്‍ദ്ധനവ് ഉണ്ടായത്, ഈ സമയത്ത് ഖത്തര്‍ വ്യോമാതിര്‍ത്തി വളരെ ഉയര്‍ന്ന പ്രവര്‍ത്തന തീവ്രതയ്ക്ക് സാക്ഷ്യം വഹിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭിപ്രായപ്പെട്ടു.

എന്നാല്‍ വിമാന ചരക്ക്, തപാല്‍ എന്നിവ 17.2% കുറഞ്ഞതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!