Archived Articles
ഇഹ്തിറാസില്‍ പച്ച സ്റ്റാറ്റസുള്ളവര്ക്കൊക്കെ പള്ളിയില്‍ പ്രവേശിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ശനിയാഴ്ച മുതല്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍വരും. ഇതിന്റെ ഭാഗമായി പളളികളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. വാക്സിനെടുക്കാത്തവര്‍ക്ക് പ്രവേശനമില്ലെന്ന നിബന്ധന മാറ്റി
ഇഹ്തിറാസില്‍ പച്ച സ്റ്റാറ്റസുള്ളവര്ക്കൊക്കെ പള്ളിയില്‍ പ്രവേശിക്കാമെന്നാണ് ഔഖാഫ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് .
12 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് പള്ളികളില്‍ പ്രവേശനമനുവദിക്കില്ല
ജുമുഅ ഖുതുബ സമയത്ത് വിശ്വാസികള്‍ തമ്മില്‍ ഒരു മീറ്ററും നമസ്കാര സമയത്ത് അര മീറ്ററും അകലം പാലിക്കണം.
മാസ്ക് ധരിക്കുക, ഇഹ് തിറാസ് കാണിക്കുക. സ്വന്തമായ മുസ്വല്ല കൊണ്ടുവരിക മുതലായവയാണ് മറ്റു നിര്‍ദേശങ്ങള്‍. പനിയോ ചുമയോ സമാന പ്രയാസങ്ങളോ ഉള്ളവര്‍ പള്ളിയിലേക്ക് വരരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.