Breaking News
കളിക്കിടെ ഫുട്ബോള്‍ താരം ഗ്രൗണ്ടില്‍ തളര്‍ന്നുവീണു, മല്‍സരം റദ്ദാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ വക്രയും അല്‍ റയ്യാനും തമ്മിലുള്ള ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് മത്സരം നടക്കുന്നതിനിടെ ഫുട്ബോള്‍ താരങ്ങളില്‍ ഒരാള്‍ ഗ്രൗണ്ടില്‍ തളര്‍ന്നുവീണതിനെ തുടര്‍ന്ന് മല്‍സരം റദ്ദാക്കി.
ഇന്ന് വൈകുന്നേരം അല്‍ റയ്യാനുമായുള്ള മത്സരത്തിനിടെ കളി തുടങ്ങി 41 മിനിറ്റിനുള്ളില്‍ അല്‍ വക്ര താരം ഒത്മാന് കൗലിബാലിയാണ് ഗ്രൗണ്ടില്‍ തളര്‍ന്നു വീണത്. അതോടെ റഫറി മത്സരം അവസാനിപ്പിക്കുകയായിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വൈദ്യസഹായം നല്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
അല്‍ വക്ര താരം ഒത്മാന് കൗലിബാലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്