
ചാവക്കാട് പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ് 19ാം തീയതി മുതൽ
ചാവക്കാട് പ്രവാസി അസോസിയേഷൻ ഇന്റർനാഷണൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 12 ടീമുകളുമായി ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ 19ാം തീയതി മുതലാണ് ടൂർണമെന്റ് നടക്കുന്നത്. പഴയ ഐഡിയൽ സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ മെഗാ ഫൈനൽ മത്സരവും സമാപന ചടങ്ങും ഏപ്രിൽ ഒന്നാം തീയതി ഖത്തർ ക്രിക്കറ്റിന്റെ പറുദീസയായ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നതെന്ന് ചാവക്കാട് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഷെജി വലിയകത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏഷ്യൻ ടൗണിൽ നടക്കുന്ന ഫൈനലിൽ വെച്ച് ഖത്തറിലെ ക്രിക്കറ്റ് മേഖലയിൽ നൈപുണ്യം പുലർത്തിയ വ്യക്തികളെ ആദരിക്കുമെന്ന് അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ അബ്ദുല്ല തെരുവത്ത് അറിയിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറി സഞ്ജയൻ, ട്രെഷറർ അബ്ദുൽ സലാം, അഡ്വൈസറി അംഗങ്ങളായ ഷാജി ആലിൽ, അബ്ദുൽ നാസർ, ക്രിക്കറ്റ് കമ്മിറ്റി അംഗങ്ങളായ ജിഷാദ്, ഷാഫി, ജിംനാസ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. വാർത്ത സമ്മേളനത്തിന് ശേഷം ദോഹ ബാങ്ക് സിഇഒ മുഖ്യ അതിഥിയായ ചടങ്ങിൽ വെച്ച് ടൂർണമെന്റിന്റെ ട്രോഫി പ്രകാശനവും, ജേഴ്സി പ്രകാശനവും നടന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ്സി സിയാദ് ഉസ്മാൻ, ഐബിപിസി പ്രസിഡന്റ് ജാഫർ സാദിഖ്, കമ്മ്യൂണിറ്റി ലീഡേഴ്സ് ആയ ഹസ്സൻ ചൗഗ്ലെ, നീലാൻഷു ഡേയ്, സണ്ണി വര്ഗീസ്, സാബിത് സഹീർ, സമീർ കലന്തൻ എന്നിവരും ടൂർണമെന്റിന്റെ മറ്റു സ്പോന്സര്മാരും ചടങ്ങിൽ പങ്കെടുത്തു.