തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും ബുക്ക് ബാങ്കുമായി സ്റ്റുഡന്‍സ് ഇന്ത്യ
ദോഹ: പുതിയ അദ്ധ്യയന വര്‍ഷത്തിന് മുന്നോടിയായി ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ്സ് ഇന്ത്യ ബുക്ക് ബാങ്ക് സംഘടിപ്പിക്കുന്നു. ഉപയോഗിച്ച സ്കൂള്‍ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച് വ്യവസ്ഥാപിതമായി വേര്‍തിരിച്ച ശേഷം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് ബുക്ക് ബാങ്കിന്റെ പ്രവര്‍ത്തനം. തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷമാണ് സ്റ്റുഡന്റസ് ഇന്ത്യ ബുക്ക് ബാങ്ക് സംഘടിപ്പിക്കുന്നത്.
ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളുടെ ശേഖരണം മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലും വിതരണം 24 മുതല്‍ 27 വരെയും നടക്കും.
ഓള്‍ഡ് എയര്‍പോര്‍ട്ടിലുള്ള യൂത്ത് ഫോറം ഓഫീസില്‍ വെച്ച് വൈകിട്ട് അഞ്ച് മുതല്‍ ഒമ്പത് വരെയാണ് സ്റ്റുഡന്‍സ് ഇന്ത്യാ ബുക്ക് ബാങ്ക് പ്രവര്‍ത്തിക്കുക.
യൂത്ത് ഫോറം ഖത്തറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്‍സ് ഇന്ത്യയുടെ ബുക്ക് ബാങ്ക് ഓരോ വര്‍ഷവും നിരവധി വിദ്യാര്‍ത്ഥികളാണ് പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 77058309 എന്ന നമ്പറില്‍ ബന്ധപ്പെടുക.